കൊയിലാണ്ടി:കോവിഡ് 19 മഹാമാരിയുടെ പശ്ചാതലത്തിൽ ഗവ: ധൃതിപ്പെട്ട് നടത്തിയ SSLC,PIus two പരീക്ഷ നടത്തിപ്പിൽ വ്യാപക വീഴ്ച്ചയെത്തുടർന്ന് കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ പരീക്ഷ കേന്ദ്രങ്ങളിലുടനീളം നിയോജക മണ്ഡലം എം.എസ്.എഫ് കമ്മിറ്റി സാനിറ്റൈസറുകളും മാസ്കുകളും വാഷ്ബേസിനുകളും ഉൾക്കൊള്ളിച്ച് നടത്തി വരുന്ന കോവിഡ് ഹെൽപ് ഡെസ്കിനു നേരെ പോലീസ് നടത്തിയ കയ്യേറ്റ ശ്രമം അപലപനീയം.
പരീക്ഷകൾ പുനരാരംഭിച്ച ദിവസം മുതൽ സ്കൂളുകൾക്ക് സാനിറ്റൈസറുകളും മാസ്കുകളും എത്തിച്ചു കൊടുത്തും യാത്രാ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന വിദ്വാർത്ഥികൾക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തിയും എം.എസ്.എഫ് നടത്തിയ മാതൃക പ്രവർത്തനങ്ങൾ സർക്കാർ സംവിധാനങ്ങളെ വിറളിപ്പിടിപ്പിച്ചിരിക്കുകയാണ്. ആയതിനാൽ പോലീസിനെ ഉപയോഗിച്ച് ഇത്തരം സന്നദ്ധ പ്രവർത്തനങ്ങള അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്, പയ്യോളി ഗവ: ഹൈസ്കൂളിൽ എം.എസ്.എഫ് സന്നദ്ധ പ്രവർത്തകൻ തിക്കോടി പഞ്ചായത്ത് msf ട്രഷറർ ഫസീഹിനെയാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ഭാരവാഹികളായിട്ടുള്ള ഫസൽ, അൻഷാദ് എന്നിവർക്ക് നേരെയും കയ്യേറ്റ ശ്രമമുണ്ടായി . പിന്നീട് msf സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ,ജില്ലാ പ്രസിഡന്റ് അഫ്നാസ് ചോറോട്,കൊയിലാണ്ടി മണ്ഡലം യൂത്ത് ലീഗ് ജനനൽ സെക്രട്ടറി S M അബ്ദുൽ ബാസിത്ത് എന്നിവർ പോലീസ് സ്റ്റേഷനിൽ എത്തിയാണ് mടf പ്രവർത്തകർക്കെതിരെയുള്ള പോലീസ് ഇടപെടൽ അവസാനിപ്പിച്ചത് .തുടർന്ന് പയ്യോളി CI യുമായുള്ള ചർച്ചക്ക് ശേഷം സ്കൂളിന് മുന്നിൽ ഹെൽപ്പ് ഡെസ്ക് തുടരാനും അനുമതി തന്നു.പയ്യോളി ഹൈസ്കൂളിലെ അധികൃതരും,PTAയും വിദ്യാർത്ഥികൾക്ക് മാസ്ക് സൗകര്യങ്ങൾ ഒന്നും തന്നെ നൽകിയില്ലായിരുന്നു. ഇവിടെ PTA ഭാരവാഹികൾ വിഭാഗീയതയും കൃത്യമായി രാഷ്ട്രീയ പക പോക്കൽ നടത്തുകയായിരുന്നു . msf പ്രവർത്തകർ പ്രധാന കവാടത്തിൽ ഹാൻഡ് വാഷും,സാനിറ്റൈസർ സൗകര്യവും ഒരുക്കിയിരുന്നു.ഇനിയും ഇത്തരം സന്നദ്ധ പ്രവർത്തനങ്ങളുമായി എം.എസ്.എഫ് വിദ്യാർത്ഥികൾക്കൊപ്പം ഉണ്ടാവും എന്നും എം.എസ്.എഫ് പ്രസ്ഥാവിച്ചു.കൊയിലാണ്ടി നിയോജക മണ്ഡലം എം.എസ്.എഫ് പ്രസിഡൻ്റ് ആസിഫ് കലാം, ജന.സെക്രട്ടറി പി.കെ മുഹമ്മദലി, ട്രഷറർ ഹസനുൽ ബന്ന, ഭാരവാഹികളായ അഫ്രിൻ നുഹ്മാൻ, ഹാദിഖ് ജസാർ, മുസവ്വിർ ചേമഞ്ചേരി, ഷിബിൽ തിക്കോടി,സിഫാദ് മൂടാടി, സാബിത്ത് നടേരി, N P മിൻഹാജ്, ഷാക്കിർ പള്ളിക്കര, തുടങ്ങിയവർ സംസാരിച്ചു.












