കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ആറ് കടകളില്‍ മോഷണം. കാനറാ ബാങ്കിന് പിന്നിലെ നാല് കടകളിലും പഴയ മാര്‍ക്കറ്റ് റോഡിലുള്ള രണ്ടു കടകളിലുമാണ് മോഷണം നടന്നത്. പഴയ മാര്‍ക്കറ്റ് റോഡിലെ സ്റ്റാര്‍ മറൈന്‍, ജനത സ്റ്റോര്‍, ബാങ്കിന് പിന്നിലെ ലക്കി ബിരിയാണി സ്റ്റോര്‍, ബ്ലൂ സ്റ്റാര്‍ ഗോഡൗണ്‍, വെസ്റ്റേണ്‍ സ്റ്റോര്‍, നാസ് ട്രേഡേഴ്‌സ് എന്നീ കടകളിലാണ് അര്‍ദ്ധരാത്രി മോഷണം നടന്നത്. കടകളുടെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. 10 ദിവസം മുമ്ബും ഇതേ ഭാഗത്ത് മോഷണ ശ്രമം നടന്നിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റ് ആവശ്യപ്പെട്ടു. കെ.എം.രാജീവന്‍, ടി.പി. ഇസ്മായില്‍, മണിയോത്ത് മൂസ, പി.കെ.റിയാസ്, ജലീല്‍ മൂസ, ഗിരീശന്‍ ഗിരികല എന്നിവര്‍ പ്രസംഗിച്ചു.













