പ്രതിപക്ഷ ബഹളം;ലോക്‌സഭാ നടപടികള്‍ നിര്‍ത്തിവെച്ചു


ന്യൂ​ഡ​ല്‍​ഹി: മോ​ദി സ​ര്‍​ക്കാ​റി​നെ​തി​രെ ആ​ന്ധ്ര​യി​ലെ വൈ.​എ​സ്.​ആ​ര്‍ കോ​ണ്‍​ഗ്ര​സും ​തെ​ലുഗു​ദേ​ശം പാ​ര്‍​ട്ടി​യും കൊ​ണ്ടു​ വ​രു​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പ​രി​ഗ​ണ​ന​ക്കാനിരിക്കെ ലോക്സഭയില്‍ പ്രതിപക്ഷ ബഹളം. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ 12 മണി വരെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു.


കാവേരി മാനേജ്മെന്‍റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡി.എം.കെ പ്രവര്‍ത്തകരാണ് ആദ്യം നടുത്തളത്തില്‍ ഇറങ്ങിയത്. ബഹളത്തിനിടെ അ​വി​ശ്വാ​സ പ്ര​മേയ നോട്ടീസില്‍ വോട്ടെടുപ്പ് നടക്കില്ലെന്നും അംഗങ്ങള്‍ ശാന്തരാകണമെന്നും സ്പീക്കര്‍ അഭ്യര്‍ഥിച്ചു.


രാജ്യസഭയിലും പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹളം വെച്ചു. പ്ലക്കാര്‍ഡുമായി നടുത്തളത്തിലിറങ്ങിയ അംഗങ്ങള്‍ സഭാ നടപടികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചു. ഇതേതുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.



Sharing is Caring