മനില: രാജ്യത്ത് 500,200,100 രൂപാ നോട്ടുകളുടെ ലഭ്യത പര്യാപ്തമാണെന്ന് സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ്ചന്ദ്ര ഗാര്‍ഗ് പറഞ്ഞു. വര്‍ധിത ആവശ്യം പരിഗണിച്ച് ദിനംപ്രതി 3000 കോടി രൂപയുടെ 500 രൂപാ നോട്ടുകള്‍ അച്ചടിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
നോട്ട് ദൗര്‍ലഭ്യം രാജ്യത്ത് അനുഭവപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയ ഗാര്‍ഗ് 85 ശതമാനം എടിഎമ്മുകളും പ്രവര്‍ത്തനക്ഷമമാണെന്നും അറിയിച്ചു. 7ലക്ഷം കോടി രൂപയുടെ 2000 രൂപാ നോട്ടുകള്‍ ഇപ്പോള്‍ പുറത്തുണ്ട്. ഇത് ആവശ്യത്തിലും അധികമാണ്. അതുകൊണ്ട് തന്നെ 2000 രൂപാ നോട്ടുകള്‍ പുതുതായി അച്ചടിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് ഗാര്‍ഗ് പറഞ്ഞു.

ജനങ്ങള്‍ കൂടുതലായും ആശ്രയിക്കുന്നത് 100,200,500 രൂപാ നോട്ടുകലെയാണ്. 2000 രൂപാ നോട്ടുകള്‍ ഉപയോഗിച്ചുള്ള വിനിമയം വളരെ കുറവാണ്. 500 രൂപാ നോട്ടുകളാണ് കൂടുതലായും വിനിമയം ചെയ്യപ്പെടുന്നത്. അതുകൊണ്ടാണ് 500 രൂപാ നോട്ടുകളുടെ അച്ചടിയില്‍ വര്‍ധന വരുത്താന്‍ തീരുമാനിച്ചതെന്നും സുഭാഷ് ചന്ദ്ര ഗാര്‍ഗ് അഭിപ്രായപ്പെട്ടു.













