ദേശീയ അവാര്‍ഡ്: പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ചവരെ അനുകൂലിച്ച്‌ അടൂര്‍ ഗോപാലകൃഷ്ണന്‍


തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ചവരെ ന്യായീകരിച്ച്‌ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പുരസ്കാരം സ്വീകരിക്കാതിരുന്നവരുടെ വികാരം ന്യായമാണെന്നും രാഷ്ട്രപതിയില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ഏവരും ആഗ്രഹിക്കുമെന്നും അടൂര്‍ പറഞ്ഞു.രാഷ്ട്രപതിക്ക് ഒരു മണിക്കൂറേ ചടങ്ങില്‍ പങ്കെടുക്കാനാവൂ എങ്കില്‍ ചടങ്ങ് രണ്ടു ദിവസമായി ചടങ്ങ് സംഘടിപ്പിക്കാമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


രാഷ്ട്രപതി പുരസ്‌കാരം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ 55 ജേതാക്കള്‍ അവാര്‍ഡ് വിതരണ ചടങ്ങില്‍നിന്ന് വിട്ടുനിന്നിരുന്നു. രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ പുരസ്‌കാരം വിതരണം ചെയ്യണം എന്നഭ്യര്‍ഥിച്ച്‌ ഇവര്‍ കേന്ദ്ര സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇത് മുഖവിലയ്ക്കെടുത്തിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ചടങ്ങ് ബഹിഷ്കരിക്കാന്‍ പുരസ്കാര ജേതാക്കള്‍ തീരുമാനിച്ചത്.




Sharing is Caring