ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ നിന്ന് ദക്ഷിണാഫ്രിക്ക പിന്മാറി, പകരം കെനിയ


അടുത്ത മാസം മുംബൈയില്‍ നടക്കുന്ന പ്രഥമ ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ നിന്ന് ദക്ഷിണാഫ്രിക്ക പിന്മാറി. മുംബൈ അരീനയില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഉള്‍പ്പെടെ നാലു രാഷ്ട്രങ്ങള്‍ കളിക്കുന്ന ടൂര്‍ണമെന്റായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജൂലൈയില്‍ COSAFA കപ്പിന് ആതിഥ്യം വഹിക്കേണ്ടതുണ്ട് എന്നതിനാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നു.


ദക്ഷിണാഫ്രിക്കയുടെ പ്ലാനിങില്‍ വന്ന പിഴയാണെന്നാണ് എ ഐ എഫ് എഫ് ഇതിനോട് പ്രതികരിച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക് പകരം ആഫ്രിക്കന്‍ ടീമായ കെനിയ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. 113ആം റാങ്കിലുള്ള കെനിയയ്ക്കൊപ്പം ചൈനീസ് തായ്പൈ, ന്യൂസിലാന്‍ഡ് എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഏഷ്യാ കപ്പിനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ഇന്ത്യ ഈ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ഇനി എല്ലാ വര്‍ഷവും ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ് നടക്കുമെന്നും എ ഐ എഫ് എഫ് അറിയിച്ചിട്ടുണ്ട്




Sharing is Caring