തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വീടായ പോയസ് ഗാര്‍ഡനില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഇന്നലെ രാത്രി വൈകി നടത്തിയ റെയ്ഡില്‍ ലാപ്ടോപ്, ഡെസ്ക്ടോപ്, കുറച്ച് പെന്‍ഡ്രൈവ് എന്നിവ കണ്ടെത്തി.
പോയസ് ഗാര്‍ഡനിലെ ശശികലയുടെ രണ്ട് മുറികളില്‍ മാത്രമാണ് റെയ്ഡ് നടത്തിയത്. 1996 ന് ശേഷം ഇതാദ്യമായാണ് പോയസ് ഗാര്‍ഡനില്‍ റെയ്ഡ് നടത്തുന്നത്.

ജയയുടെ പി.എ പൂന്ഗുന്ഡ്രന് ഉപയോഗിച്ചിരുന്ന മുറിയും പരിശോധിച്ചിട്ടുണ്ട്. ജയ ടി.വിയുടെ സി.ഇ.ഒ വിവേക് ജയറാമിന്റെ സാന്നിദ്ധ്യത്തിലായിരുന്നു റെയ്ഡ്.
അതേസമയം, റെയ്ഡിനെതിരെ ടി.ടി.വി ദിനകരന് രംഗത്തെത്തി. റെയ്ഡിലൂടെ മുഖ്യമന്ത്രിയും കൂട്ടരും ജയയുടെ ആത്മാവിനെ വഞ്ചിച്ചുവെന്ന് അദ്ദേഹം പ്രതികരിച്ചു.













