പൊലിസ് സേനയുടെ നവീകരണത്തിന് 40 കോടി രൂപ ബജറ്റില്‍ വകയിരുത്തി. സേനയുടെ ആധുനീകരണത്തിന് 20 കോടിയും പുറമേ വകയിരുത്തിയിട്ടുണ്ട്.
അച്ചന്‍കോവില്‍, കയ്പമംഗലം, കൊപ്പം, തൊണ്ടര്‍നാട്(വയനാട്), നഗരൂര്‍, പിണറായി, പൂത്തൂര്‍ എന്നിവിങ്ങളില്‍ പുതിയ പൊലിസ് സ്റ്റേഷനുകള്‍ ആരംഭിക്കും.

അഗ്നിശന സേനയ്ക്ക് ഉപകരണങ്ങള്‍ വാങ്ങാന്‍ 39 കോടി വകയിരുത്തി. അരൂര്‍, കൊയിലാണ്ടി, കോങ്ങാട്, സെക്രട്ടറിയേറ്റ്, പത്മനാഭസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ പുതിയ യൂണിറ്റ് തുടങ്ങും.
കോട്ടയം, പാലക്കാട്, തൃശ്ശൂര്‍, വയനാട് എന്നിവിങ്ങലില് എക്സൈസ് ടവറുകള്‍ സ്ഥാപിക്കുന്നതിന് 50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.













