പൊന്നുംവിലയില്‍ നെയ്മര്‍ ബാഴ്‌സ വിട്ടു, ഇനി എം.എസ്.എന്‍ ത്രയമില്ല


ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ഇനി ഫ്രഞ്ച് ലീഗ് ഒന്ന് ക്ലബ്ബായി പി.എസ്.ജി. ജേഴ്സി അണിയും. നിലവിലെ റെക്കോഡായ 19.8 കോടി പൗണ്ടി(1667 കോടി രൂപ)നാണ് കരാര്‍. നെയ്മറുടെ ക്ലബ്ബ് ബാഴ്സലോണ ബുധനാഴ്ചയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അച്ഛനും ഏജന്റിനുമൊപ്പം എത്തിയ നെയ്മര്‍ ബുധനാഴ്ച ട്രാന്‍ഫര്‍ ആവശ്യമുന്നയിക്കുകയായിരുന്നെന്ന് ബാഴ്സലോണ ക്ലബ്ബ് അധികൃതര്‍ പറഞ്ഞു. കൈമാറ്റത്തുക മുഴുവനായും ലഭിച്ചാല്‍ മാത്രമേ കൈമാറ്റം സാധ്യമാവൂ എന്ന് ക്ലബ്ബ് വ്യക്തമാക്കി.
ഈ തുക നല്‍കാന്‍ പി.എസ്.ജി. തയ്യാറാവുന്നതോടെ കൈമാറ്റത്തുകയില്‍ ലോകത്തിലെ ഏറ്റവും വിലപിടിച്ച ഫുട്ബോള്‍താരമായി ബ്രസീലിയന്‍ ക്യാപ്റ്റന്‍. ഇതിന് മുമ്പ് യുവന്റ്സില്‍ നിന്നെത്തിയ ഫ്രാന്‍സിന്റെ അന്താരാഷ്ട്രതാരം പോള്‍ പോഗ്ബയ്ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നല്‍കിയ 9.32 കോടി പൗണ്ട്(783 കോടി രൂപ) ആണ് കളിക്കാരുടെ കൈമാറ്റത്തില്‍ ഇതുവരെയുള്ള റെക്കോഡ്. 2016-ല്‍ ആയിരുന്നു ഈ കൈമാറ്റം. പോഗ്ബയുടേതിനെക്കാള്‍ 110 ശതമാനം ഉയര്‍ന്ന തുകയ്ക്കാണ് നെയ്മറുടെ കൈമാറ്റം.




Sharing is Caring