കശ്മീരില്‍ ഏറ്റുമുട്ടല്‍: മേജറടക്കം രണ്ട് സൈനികര്‍ക്ക് വീരമൃത്യു


ജമ്മു കശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മേജറടക്കം രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഷോപ്പിയാന്‍ ജില്ലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ തുടങ്ങിയ ഏറ്റുമുട്ടല്‍ തുടരുകയാണ്.


തീവ്രവാദ സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പില്‍ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കുല്‍ഗാം ജില്ലയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട തീവ്രവാദികളില്‍ ഒരാള്‍ കഴിഞ്ഞ മെയ് ഒന്നിന് ബാങ്കില്‍ പണം നിറയ്ക്കാന്‍ പോകുകയായിരുന്ന വാഹനം ആക്രമിച്ച് അഞ്ച് പോലീസുകാരെ വധിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടയാളാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഈ പ്രദേശത്ത് മൂന്ന് തീവ്രവാദികളെ സൈന്യം വളഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.



Sharing is Caring