അരുണാചല്‍പ്രദേശിലെ ആറു സ്ഥലപ്പേരുകള്‍ മാറ്റിയതിനെ ന്യായീകരിച്ച് ചൈന രംഗത്തെത്തി. ഔദ്യോഗിക നാമം മാറ്റാന്‍ തങ്ങള്‍ക്ക് നിയമപരമായ അവകാശമുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു. ”ഇന്ത്യ-ചൈന അതിര്‍ത്തിയുടെ കിഴക്കന്‍ പ്രദേശത്തെ ചൈനയുടെ അവകാശം സുവ്യക്തമാണ്”, ലു കാങ് കൂട്ടിച്ചേര്‍ത്തു.
അരുണാചല്‍പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്ന ഇന്ത്യയുടെ അവകാശവാദത്തോട് പ്രതികരിക്കുകയായിരുന്നു കാങ്. ചൈനീസ് പേരുകള്‍ നല്കിയതു കൊണ്ട് നിയമപരമായി അവകാശം ഉണ്ടാകില്ലെന്ന് ഇന്നലെ ഇന്ത്യ പറഞ്ഞിരുന്നു.

ദലൈലാമയോട് ഇന്ത്യ അടുപ്പം തുടര്‍ന്നാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസമാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.













