ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസിങിനു മുന്നോടിയായി ബാഹുബലി ടീം ഞായറാഴ്ച കേരളത്തിലെത്തും. പ്രഭാസ്, സത്യരാജ്, സംവിധായകന് രാജമൗലി, നായിക അനുഷ്ക ഷെട്ടി, നാസര്‍ എന്നിവരാണ് പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തുന്നത്.
കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യാനുഭവമായിരിക്കും ബാഹുബലി രണ്ടില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്. ബ്രഹ്മാണ്ഡ സെറ്റും അതിശയിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുംകൊണ്ട് ആരാധകരെ കൈയിലെടുത്ത സിനിമയുടെ ട്രെയിലര്‍ നല്കുന്ന സൂചന ബാഹുബലി 2 ദ കണ്ക്ലൂഷന് പ്രേക്ഷകര്‍ക്ക് നവ്യാനുഭവമായിരിക്കുമെന്നതാണ്.

ബാഹുബലി രണ്ടിന്റെ വരവിനായി ഹോളിവുഡും കാത്തിരിക്കുകയാണ്. ബാഹുബലിയിലൂടെ പ്രഭാസ് ഹോളിവുഡിലും ഏറെ ചര്‍ച്ചയാകുന്നുവെന്നാണ് ചില അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുപ്പത്തിയെട്ടുകാരനായ പ്രഭാസ് തെലുങ്കാന സ്വദേശിയാണ്. 2002ല്‍ ഈശ്വര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ പ്രഭാസ് ബാഹുബലി ഉള്‍പ്പടെ 20 ചിത്രങ്ങളില്‍ അഭിനയിച്ചു.
അതേസമയം കേരളത്തില്‍ എത്ര തീയേറ്ററുകളില്‍ ബാഹുബലി റിലീസിനെത്തുമെന്നതില് ഇനിയും തീരുമാനമായില്ല. 100 ലധികം തിയേറ്ററുകളില്‍ റിലീസിങ് ഉണ്ടാകുമെന്നാണ് വിവരം.













