കശ്മീരില്‍ പെല്ലെറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താനാവില്ലെന്ന് സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ കെ. ദുര്‍ഗപ്രസാദ് പറഞ്ഞു. പെല്ലെറ്റ് ഗണ്ണുകള്‍ കശ്മീരില്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് അഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ദുര്‍ഗപ്രസാദ്.
ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവായ ബുര്‍ഹന്‍ വാനി സൈനിക നടപടിയില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരേ ജനങ്ങള്‍ തെരുവിലേക്കിറങ്ങിയതോടെ സി.ആര്‍.പി.എഫ് പ്രതിഷേധം അടിച്ചമര്‍ത്താന്‍ പെല്ലെറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുകയായിരുന്നു. സൈന്യത്തിന്റെ പെല്ലെറ്റ് പ്രയോഗത്തില്‍ നിരവധി പേര്‍ക്കാണ് അപകടകരമാം വിധത്തില്‍ പരുക്കേറ്റത്. ഇതിനെതിരേ പ്രതിഷേധം ശക്തമായപ്പോഴാണ് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രംഗത്തുവന്നത്.എന്നാല്‍, സൈന്യത്തിന് പെല്ലെറ്റ് ഗണ്ണുകള്‍ ഉപയോഗിക്കാതിരിക്കാനാവില്ലെന്നും ഇതിനാല്‍ പറ്റിയ അപകടങ്ങള്‍ക്ക് ക്ഷമ ചോദിക്കുന്നുവെന്നും സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. ഇനി അടിയന്തര സാഹചര്യങ്ങളിലോ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ വിട്ടാലോ ജീവന്‍ ഹനിക്കുന്ന സാഹചര്യങ്ങളിലോ മാത്രമേ ഇവ ഉപയോഗിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

.













