പുതിയ റേഡിയല്‍ ടയറുമായി സിയറ്റ്


ceatട്രക്കുകള്‍ക്കും ബസുകള്‍ക്കും പ്രത്യേകമായി റേഡിയല്‍ ടയറുകളുടെ ‘വിന്‍മൈല്‍’ ശ്രേണി സിയറ്റ് വിപണിയിലിറക്കി. സൗത്ത് സോണ്‍ ജനറല്‍ മാനേജര്‍ സുനില്‍ ദത്ത്, സീനിയര്‍ റീജിയണല്‍ മാനേജര്‍ കുര്യന്‍ തോമസ് എന്നിവര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഭാരം കയറ്റുന്ന വാഹനങ്ങള്‍ക്ക് കൂടുതല്‍ ഇന്ധനക്ഷമതയും, മൈലേജും ഉറപ്പുവരുത്താന്‍ പുതിയ ശാസ്ത്ര സാങ്കേതികവിദ്യയും രൂപകല്‍പ്പനയുമാണ് വിന്‍മൈല്‍ സീരീസിനെ വ്യത്യസ്തമാക്കുന്നതെന്ന് സുനില്‍ ദത്ത് അവകാശപ്പെട്ടു.




Sharing is Caring