തന്റെ 16 വര്‍ഷം നീണ്ടുനിന്ന നിരാഹാരം അവസാനിപ്പിക്കാന്‍ ഇറോം ശര്‍മിള തയ്യാറെടുക്കുന്നു. ‘മണിപ്പൂരിലെ ഉരുക്കുവനിത’ എന്നറിയപ്പെടുന്ന ഇറോം അഫ്സ്പ നിയമത്തിനെതിരേയുള്ള 16 വര്‍ഷം നീണ്ടു നിന്ന നിരാഹാര പോരാട്ടമാണ് അവസാനിപ്പിക്കാന്‍ പോകുന്നത്. 2000 നവംബര്‍ 2നാണ് ഇറോം ശര്‍മിള അഫ്സ്പ നിയമം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം ആരംഭിക്കുന്നത്.അടുത്ത മാസം ഒമ്പതിന് സമരം അവസാനിപ്പിക്കുമെന്ന് പറഞ്ഞ ശര്‍മിള താന്‍ മണിപ്പൂരില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും പറഞ്ഞു.













