പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു


രാജ്യത്തെ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ വിലയില്‍ നേരിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അഞ്ചു പൈസ. അതേസമയം ഡീസലിന്റെ വില ഒരു രൂപ 26 പൈസ വര്‍ധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.ഈ മാസമാദ്യം നടന്ന അവലോകന യോഗത്തിലും എണ്ണമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. അന്ന് പെട്രോളിന് 2.58 രൂപയും ഡീസലിന് 2.26 രൂപയുമാണ്‌ വര്‍ധിപ്പിച്ചിരുന്നത്.




Sharing is Caring