പെട്രോളിന് 32 പൈസ കുറച്ചു: ഡീസലിന് 28 പൈസ കൂട്ടി


ഇന്ധനവിലയില്‍ എണ്ണക്കമ്പനികള്‍ മാറ്റംവരുത്തി. പെട്രോളിന് ലിറ്ററിന് 32 പൈസ കുറച്ചപ്പോള്‍ ഡീസലിന് 28 പൈസ കൂട്ടി. പുതുക്കിയ വിലകള്‍ ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതോടെയാണ് പെട്രോള്‍ വിലയില്‍ കുറവ് വരുത്തിയത്. ഈ മാസം ഒന്നിന് പെട്രോളിന് ലിറ്ററിന് നാല് പൈസും ഡീസലിന് മൂന്നു പൈസയും കുറച്ചിരുന്നു.




Sharing is Caring