പൂണെയിലെ ‘സ്വര്‍ണ ഷര്‍ട്ടുകാരന്‍’ കൊല്ലപ്പെട്ടു


സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ഷര്‍ട്ട് ധരിച്ച് മാധ്യമ ശ്രദ്ധ നേടിയ പൂണെയിലെ എന്‍സിപി നേതാവായ ദത്ത ഫൂഗെ കൊല്ലപ്പെട്ടു. നാല്‍പ്പത്തിനാലുകാരനായ ദത്തഫുഗെയെ അജ്ഞാത സംഘം കല്ലും മൂര്‍ച്ചയേറിയ ആയുധങ്ങളുമുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. അദ്ദേഹം നടത്തുന്ന വക്രതുണ്ഡ് ചിട്ടി കമ്പനിയില്‍ ക്രമക്കേടുകളുണ്ടെന്ന് ഇടപാടുകാരില്‍ നിന്ന് ആരോപണമുയര്‍ന്നിരുന്നു.


വ്യാഴാഴ്ച രാത്രി ദിഗിയിലെ ഭാരത്മാതാ നഗറിലുള്ള വീട്ടിലത്തെിയ സംഘം ഫുഗെയെ പുറത്തേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നുവെന്ന് ഭാര്യ സീമ പൊലീസിനെ അറിയിച്ചു. ചിട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ എന്ന വ്യാജേനയാണ് ഇവര്‍ ഫുഗെയെ കൂട്ടികൊണ്ടുപോയത്. എന്നാല്‍ വെള്ളിയാഴ്ച രാവിലെ ഇയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.




Sharing is Caring