പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍ കമ്മാന്‍ഡര്‍ അയ്യൂബ് ലെല്‍ഹാരിയെ വധിച്ചു


ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈനികര്‍ നടത്തിയ ആക്രമണത്തില്‍ ലഷ്‌കറേ ത്വയ്ബ ജില്ലാ കമ്മാന്‍ഡര്‍ അയ്യൂബ് ലെല്‍ഹാനിയെ വധിച്ചു. ഇന്നു വൈകിട്ടോടെയാണ് പുല്‍വാമ- ബന്ദ്‌പോര- കക്‌പോരയില്‍ തീവ്രവാദികളുമായി സുരക്ഷാ സേനയുടെ ഏറ്റുമുട്ടല്‍ തുടങ്ങിയത്.


ഏറ്റുമുട്ടല്‍ തുടങ്ങി മിനുട്ടുകള്‍ക്കകം ഇയാളെ വധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മേഖലയില്‍ തീവ്രവാദികളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈനിക ആക്രമണം തുടങ്ങിയത്.


അയ്യൂബ് ലെല്‍ഹാരി കൊല്ലപ്പെട്ടുവെന്ന് ജമ്മു കശ്മീര്‍ ഡി.ജി.പി എസ്.പി വായിദ് സ്ഥിരീകരിച്ചു.

ഹിസ്ബുല്‍ മുജാഹിദീന്‍ മേധാവി യാസീന്‍ യാട്ടൂവിനെ കൊലപ്പെടുത്തി ദിവസങ്ങള്‍ക്കുള്ളിലാണ് മറ്റൊരു തീവ്രവാദീ നേതാവിനെ കൊലപ്പെടുത്തുന്നത്. ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ നിന്നാണ് ഇയാളെ വധിച്ചത്.



Sharing is Caring