മോഹന്‍ ഭാഗവത് ആര്‍.എസ്.എസ് ആസ്ഥാനത്താണ് പതാക ഉയര്‍ത്തേണ്ടത്; സീതാറാം യെച്ചൂരി


സ്വാതന്ത്ര്യദിനത്തില്‍ ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് പാലക്കാട്ടെ സ്‌കൂളില്‍ പതാക ഉയര്‍ത്തിയ സംഭവത്തെ അപലപിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രീയ നേതാക്കള്‍ സ്‌കൂളുകളില്‍ പതാക ഉയര്‍ത്താന്‍ പോകാറില്ലെന്നും മോഹന്‍ ഭാഗവത് ആര്‍.എസ്.എസ് ആസ്ഥാനത്താണ് പതാക ഉയര്‍ത്തേണ്ടതെന്നും യെച്ചൂരി പറഞ്ഞു.


പാലക്കാട്ട് മൂത്താന്തറ കര്‍ണ്ണകിയമ്മല്‍ സ്‌കൂളിലാണ് മോഹന്‍ ഭാഗവത് ജില്ലാ ഭരണകൂടത്തിന്റെ വിലക്കു മറികടന്ന് പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ അദ്ദേഹം സംസാരിക്കുകയും ചെയ്തു. രാഷ്ട്രീയ നേതാക്കള്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ പതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.




Sharing is Caring