പാലക്കാട് ജില്ലാ കളക്ടറെ മാറ്റിയതിനെ പരിഹസിച്ച് വി.ടി ബല്‍റാം


ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് സ്‌കൂളില്‍ പതാകയുയര്‍ത്തിയ സംഭവം വിവാദമായി 24 മണിക്കൂറിനുള്ളില്‍ പാലക്കാട് ജില്ലാ കളക്ടറെ മാറ്റിയ മുഖ്യമന്ത്രി പിണറായി വിജയന് ‘അഭിവാദ്യ’മര്‍പ്പിച്ച് വി.ടി ബല്‍റാം എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.


“ആർഎസ്‌എസ്‌ മേധാവി മോഹൻ ഭഗവതിനെതിരെ കേസെടുക്കാൻ ഉത്തരവിട്ട പാലക്കാട്‌ ജില്ലാ കളക്റ്ററെ സംസ്ഥാന സർക്കാർ സ്ഥലം മാറ്റി.
വെറും ഇരുപത്തിനാല്‌ മണിക്കൂറിനുള്ളിൽ അതിശക്തമായ നടപടി സ്വീകരിച്ച്‌ തന്റെ കൂറ്‌ നിസ്സംശയം പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയൻജിക്ക്‌ അഭിവാദ്യങ്ങൾ. ഫാഷിസത്തിനെതിരായ പോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകാൻ ഇന്ന് ഇന്ത്യയിലല്ല, ലോകത്ത്‌ തന്നെ അങ്ങ്‌ മാത്രമേയുള്ളൂ.
#ഇരട്ടസംഘൻ#സർക്കാർ_ആർഎസ്‌എസിന്‌_ഒപ്പമുണ്ട്‌#പാലക്കാട്_കളക്റ്റർ_കടക്ക്‌പുറത്ത്‌”




Sharing is Caring