പുലിമുരുകന്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ അറസ്റ്റില്‍


തിരുവനന്തപുരം: പുലിമുരുകന്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആന്‍റി പൈറസി സെല്‍ നടത്തിയ റെയ്ഡില്‍ മലപ്പുറം, പാലക്കാട്, ജില്ലകളില്‍ നിന്ന് 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയ്ക്കല്‍ നൗഷീര്‍, ഷഫീക്ക് പുല്ലാറ, നജീമുദ്ദീന്‍ ചുള്ളിമാട്, ഫാസില്‍ കുന്നുംപള്ളി, ഷഫീക്ക് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തു.
പുലിമുരുകന്‍റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്‍റെ പരാതി അനുസരിച്ച്‌ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആന്‍റി പൈറസി സെല്ലിനെ സമീപിച്ചത്. റെയ്ഡുകള്‍ ഇനിയും തുടരുമെന്നും പോലീസ് സുപ്രണ്ട് അറിയിച്ചു.




Sharing is Caring