പുലിമുരുകനെ കാണാന്‍ പിണറായി


മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. രാഷ്ടിയ തിരക്കുകള്‍ക്കിടയിലും തിരുവനന്തപുരത്തെ തീയേറ്ററില്‍ എത്തിയാണ് അദ്ദേഹം കുടുംബ സമേതം സിനിമ കണ്ടത്.
ആക്ഷന്‍ ചിത്രങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന പിണറായി വിജയന്‍ ഏറെ നാളുകള്‍ക്ക് ശേഷമാണ് തീയേറ്ററില്‍ എത്തി സിനിമ കാണുന്നത്. കമലഹാസന്‍ ചിത്രം വിശ്വരൂപമാണ് അദ്ദേഹം അവസാനം കണ്ട ചിത്രം.
പുലിമുരുകന്‍ നല്ല ചിത്രമാണെന്ന് സിനിമ കണ്ടതിനുശേഷം അദ്ദേഹം പറഞ്ഞു. കൊച്ചുമകന്റെ നിര്‍ബന്ധപ്രകാരമാണ് സിനിമ കാണാന്‍ മുഖ്യമന്ത്രിയെത്തിയത്.


സിനിമ കണ്ടശേഷം മോഹന്‍ലാലിനെ ഫോണില്‍ വിളിച്ച്‌ അദ്ദേഹം അഭിനന്ദനം അറിയിക്കുകയും ചെയ്തു.




Sharing is Caring