പുറ്റിങ്ങല്‍ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ നിയമോപദേശം. എന്നാല്‍ അന്വേഷണത്തിനു ശേഷം ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടിയെടുക്കാനും നിയമോപദേശമുണ്ട്.
വെടിക്കെട്ടിന് അനുമതി നല്‍കുകയും കാര്യമായ ഇടപെടല്‍ നടത്തുകയും ചെയ്തില്ലെന്ന് നേരത്തെ ഉദ്യോഗസ്ഥര്‍ക്കെതിരേ ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നിയമോപദേശം വന്നിരിക്കുന്നത്.














