കോട്ടയം: കേരള കോൺഗ്രസ്(എം) ഉടന്‍ യുഡിഎഫിലേയ്ക്ക് ഇല്ലെന്ന് കെ.എം മാണി. കേരള കോൺഗ്രസിന് ആരോടും അന്ധമായ എതിർപ്പോ അമിതമായ സ്‌നേഹമോ ഇല്ല. മെറിറ്റിന്റെ അടിസ്ഥാനത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കുമെന്നും മാണി പറഞ്ഞു.
ചരൽക്കുന്ന് തീരുമാനത്തിൽ മാറ്റമില്ലെന്നും മാണി വ്യക്തമാക്കി. യുഡിഎഫിലേയ്ക്ക് ഇനിയില്ലെന്നായിരുന്നു നേരത്തെ മാണി പ്രതികരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ നിലപാട് മയപ്പെടുത്തുന്ന സൂചനകളാണ് മാണിയില്‍ നിന്നും ലഭിക്കുന്നത്. മലപ്പുറം വിജയത്തിനു പിന്നാലെ മാണിയെ കെപിസിസി പ്രസിഡന്റ് എം.എം ഹസൻ യുഡിഎഫിലേക്ക് ക്ഷണിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് മാണി ഇന്ന് നല്‍കിയത്.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് മൂന്നു പതിറ്റാണ്ടിലേറെ നീണ്ട യുഡിഎഫ് ബന്ധം കേരളാ കോൺഗ്രസ് (എം) ഉപേക്ഷിച്ചത്. എങ്കിലും മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി മാണി പ്രചരണത്തിന് ഇറങ്ങിയിരുന്നു.













