പ്രളയത്തില്‍ തകര്‍ന്ന ചെന്നൈയിലെ ജനങ്ങള്‍ക്ക് രാജ്യത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ദുരിതാശ്വാസ ഉല്പന്നങ്ങളില് മുഖ്യമന്ത്രി ജയലളിതയുടെ സ്റ്റിക്കര്‍ പതിച്ചുനല്‍കുന്നത് വിവാദമാവുന്നു. ദുരിതാശ്വാസ ഉല്പന്നങ്ങള് എത്തിക്കുന്ന ഗോഡൗണുകളിലാണ് പ്രധാനമായും അമ്മ സ്റ്റിക്കര്‍ ഒട്ടിക്കുന്ന പരിപാടി നടക്കുന്നത്.കൂടാതെ ഉല്പന്നങ്ങള് എത്തിക്കുന്ന വാഹനങ്ങളിലും സ്റ്റിക്കര്‍ ഒട്ടിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. വാഹനങ്ങളില്‍ നിന്ന് ഉല്പന്നങ്ങള് കൈമാറുമ്പോള്‍ നിര്‍ബന്ധ പൂര്‍വ്വം സ്റ്റിക്കര്‍ ഒട്ടിച്ചുവിടുകയാണ്. ഇങ്ങനെ ചെയ്യുന്നതു തടയുന്നവര്‍ക്ക് ഉല്പന്നം കൊടുക്കാന്‍ തയ്യാറാവുന്നില്ലെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.













