പുരുഷ അനുയായികള്‍ സ്ത്രീകളെ നോക്കാന്‍ പോലും ഗുര്‍മീത് അനുവദിച്ചില്ല; ഗത്യന്തരമില്ലാതെ പലരും സ്വവര്‍ഗാനുരാഗികളായി


ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ അനുയായി ഗുരുദാസ് സിംഗ്. ഗുര്‍മീതിന്റെ ആശ്രമത്തിലെ പുരുഷ അനുയായികളില്‍ ഭൂരിപക്ഷവും സ്വവര്‍ഗാനുരാഗികള്‍ ആയിരുന്നുവെന്ന് ഇയാള്‍ വെളിപ്പെടുത്തി. അമിത ലൈംഗികാസക്തി ഉള്ള ആളായിരുന്നു ഗുര്‍മീത്. തന്റെ അനുയായികളായ പുരുഷന്‍മാര്‍ ആശ്രമത്തിലെ മറ്റ് സ്ത്രീകളെ നോക്കാന്‍ പോലും ഇയാള്‍ അനുവദിച്ചിരുന്നില്ല.


വിവാഹിതരായ അനുയായികള്‍ ഭാര്യമാരെ സഹോദരി എന്ന് വിളിക്കണമെന്നും ആള്‍ദൈവം കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. പുരുഷ അനുയായികള്‍ സ്ത്രീകളുമായി ഇടപെഴകുന്നതില്‍ ഗൂര്‍മീതിന് അസൂയയുണ്ടായിരുന്നു. അതിനാലാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. നിയന്ത്രണം ലംഘിക്കുന്നവരെ പരസ്യമായി മര്‍ദ്ദിക്കുകയും മുഖത്ത് കരി ഓയില്‍ അടിച്ച് കഴുതപ്പുറത്ത് നടത്തിക്കുകയും ചെയ്തിരുന്നു. ഗത്യന്തരമില്ലാതെ പുരുഷ അനുയായികളില്‍ പലരും സ്വവര്‍ഗാനുരാഗത്തിലേക്ക് തിരിഞ്ഞതായും ഗുരുദാസ് വെളിപ്പെടുത്തി.




Sharing is Caring