ലക്നോ: ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദ് ജുഡീഷല്‍ കസ്റ്റഡിയില്‍ തുടരും. ഒക്ടോബര്‍ 16വരെ ചിന്മയാനന്ദിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്. ഷാജഹാന്‍പുര്‍ കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിയത് . സുരക്ഷാ കാരണങ്ങളാല്‍ വീഡിയോ കോണ്ഫെറന്സിംഗിലൂടെയാണ് ചിന്മയാനന്ദിനെ കോടതിയില്‍ ഹാജരാക്കിയത്.
നിയമവിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സെപ്റ്റംബര്‍ 20നാണ് ചിന്മയാനന്ദ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലുള്ള ആശ്രമത്തില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. ഷാജഹാന്‍പൂരിലെ സ്വാമി സുഖ്ദേവാനന്ദ് ലോ കോളജിലെ എല്‍എല്‍എം വിദ്യാര്‍ഥിനിയുടെ ഫേസ്ബുക്ക് വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തന്റെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയതിനു ശേഷം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തിലേറെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നും മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമായിരുന്നു പരാതി.














