പീ​ഡ​ന ​പ​രാ​തി; സ്വാ​മി ചിന്മയാ​ന​ന്ദ് ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ തു​ട​രും


ല​ക്നോ: ലൈം​ഗി​ക പീ​ഡ​ന ​പ​രാ​തി​യി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി സ്വാ​മി ചിന്മയാ​ന​ന്ദ് ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ തു​ട​രും. ഒ​ക്ടോ​ബ​ര്‍ 16വ​രെ ചിന്മയാ​ന​ന്ദി​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടിയത്. ഷാ​ജ​ഹാ​ന്‍​പു​ര്‍ കോ​ട​തിയാണ് ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടിയത് . സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ല്‍ വീ​ഡി​യോ കോ​ണ്‍​ഫെ​റ​ന്‍​സിം​ഗി​ലൂ​ടെ​യാ​ണ് ചിന്മയാ​ന​ന്ദി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്.


നി​യ​മ​വി​ദ്യാ​ര്‍​ഥി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ സെ​പ്റ്റം​ബ​ര്‍ 20നാ​ണ് ചിന്മ​യാ​ന​ന്ദ് അ​റ​സ്റ്റി​ലാ​യ​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശിലെ ഷാ​ജ​ഹാ​ന്‍​പൂ​രി​ലു​ള്ള ആ​ശ്ര​മ​ത്തി​ല്‍ നി​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചിന്മ​യാ​ന​ന്ദി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഷാ​ജ​ഹാ​ന്‍​പൂ​രി​ലെ സ്വാ​മി സു​ഖ്ദേ​വാ​ന​ന്ദ് ലോ ​കോ​ള​ജി​ലെ എ​ല്‍​എ​ല്‍​എം വി​ദ്യാ​ര്‍​ഥി​നി​യു​ടെ ഫേ​സ്ബു​ക്ക് വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ത​ന്‍റെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​തി​നു ശേ​ഷം തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ഒ​രു വ​ര്‍​ഷ​ത്തി​ലേ​റെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കി​യെ​ന്നും മു​റി​യി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്നു​മാ​യി​രു​ന്നു പ​രാ​തി.




Sharing is Caring