പീഡനക്കേസില്‍ കോണ്‍ഗ്രസ് ഐ ടി സെല്‍ അംഗം അറസ്‌റ്റില്‍


പീഡനക്കേസില്‍ കോണ്‍ഗ്രസ് ഐ ടി സെല്‍ അംഗത്തെ പോലീസ് പിടികൂടി. ജൂലായ് മൂന്നിനാണ് ഇത്തരത്തില്‍ സംഭവം ഉണ്ടായത്. മുന്‍ സഹപ്രവര്‍ത്തകയെയാണ് കോണ്‍ഗ്രസ് ഐ ടി സെല്‍ അംഗമായ ചിരാഗ് പട്‌നായിക്കിനെയാണ് പോലീസ് പിടികൂടിയത്. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം പോലീസ് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. ഐ ടി സെല്ലില്‍ പട്‌നായിക്കിനൊപ്പം ജോലിചെയ്തിരുന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പീഡനം നടന്ന ശേഷം പെണ്‍കുട്ടി ഇവിടെ നിന്നും രാജിവെച്ച്‌ പുറത്തുപോകുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ സോഷ്യല്‍ മീഡിയ മേധാവി ദിവ്യാ സ്പന്ദ തയ്യാറായില്ലെന്നും പരാതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പരാതികള്‍ ഉണ്ടായ സാഹചര്യത്തില്‍ കാര്യക്ഷമമായി കേസ് അന്വേഷിച്ച്‌ പ്രതിയെ പിടികൂടണമെന്ന് ബിജെപി ഡല്‍ഹി പോലീസിനോട് ആവശ്യപ്പെടുകയുണ്ടായി.




Sharing is Caring