തലസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട


തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് വന്‍ ലഹരി മരുന്ന് വേട്ട. മാരക ശേഷിയുള്ള മെത്താക്വയ്ലോണ്‍ എന്ന ലഹരിമരുന്നുമായി എത്തിയ നാല് പേരെയാണ് ഷാഡോ പോലീസ് പിടികൂടിയത്. വിപണിയില്‍ ഏകദേശം ഒരു കോടിയിലധികം വില വരുന്ന മരുന്നുകളാണിവ. ഇതൊരു സിന്തറ്റിക് ഡ്രഗ് ആണ് ആദ്യമായാണ് ഇത്തരം ലഹരി മരുന്നുകള്‍ പിടികൂടുന്നത്. ശശിധരന്‍, അനില്‍കുമാര്‍,നഹാസ്, ഷാജി എന്നിവരെയാണ് പോലീസ് പിടികൂടിയത്. ബാര്‍ട്ടണ്‍ ഹില്‍ പാര്‍ക്കിന് സമീപത്ത് വെച്ചാണ് ഇവരെ പോലീസ് പിടികൂടുന്നത്. ഇവര്‍ക്ക് പിന്നില്‍ ഒരു സംഘം തന്നെ ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം.




Sharing is Caring