റിയോ ഒളിംപിക്സ് സ്റ്റാര്‍ പിവി സിന്ധു വിവാദത്തില്‍. മത്സരത്തില്‍ ധരിച്ച വസ്ത്രത്തെ ചൊല്ലി സ്പോണ്‍സറാണ് വിവാദ പ്രസ്താവനയുമായി എത്തിയിരിക്കുന്നത്.
ഒളിംപിക്സ് ബാഡ്മിന്റണ്‍ മത്സരത്തില്‍ കളിയ്ക്ക് ഉപയോഗിക്കുന്ന വസ്ത്രമാണ് താരം ധരിച്ചിരുന്നത്. റിയോ ഒളിംപിക്സ് വസ്ത്രത്തിന്റെ സ്പോണ്‍സര്‍ഷിപ്പ് ലൈ-നിങ്ങ് ആയിരുന്നു ഏറ്റെടുത്ത്. മൂന്ന് കോടി രൂപയ്ക്കായിരുന്നു ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷനുമായി കരാര്‍ ഒപ്പിട്ടത്.
എന്നാല്‍ മത്സരത്തില്‍ സിന്ധുവും മറ്റ് താരങ്ങളും ലൈ-നിങ്ങ് വസ്ത്രങ്ങള്‍ ധരിച്ചിരുന്നില്ല എന്നാണ് പരാതിയില്‍ പറയുന്നത്.













