പിബി അബ്ദുള്‍ റസാഖ് എംഎല്‍എ അന്തരിച്ചു


കാസര്‍ഗോഡ്: മഞ്ചേശ്വരം എംഎല്‍എയും മുസ്‌ലിം ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ പിബി അബ്ദുള്‍ റസാഖ്(63) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 5.30 ഓടെ കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 2011 മുതല്‍ മഞ്ചേശ്വരം എംഎല്‍എ ആയിരുന്നു. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ്, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിമുതല്‍ ഒന്നരവരെ ഉപ്പളയിലെ മുസ്‌ലിം ലീഗ് ഓഫീസില്‍ പൊതുദര്‍ശനത്തിന് വെയ്ക്കുന്ന മൃതദേഹം വൈകിട്ട് 5.30 ന് ആലമ്പാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കരിക്കും.




Sharing is Caring