ഹരിയാന: സ്കൂളില്‍ നിന്നു മടങ്ങവേ ഏഴ് വയസുകാരിക്ക് ലൈംഗിക പീഡനം. ഹരിയാനയിലെ റെവാരിയിലാണ് സംഭവം. ഇക്കഴിഞ്ഞ ഒക്ടോബര്‍ 16നാണ് ബാലികയെ 38കാരന് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. രക്തത്തില്‍ കുളിച്ചു വീട്ടിലെത്തിയ കുട്ടി അമ്മയോട് സംഭവം വിവരിച്ചു. പിന്നീട് പൊലീസെത്തി ബാലികയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.













