പിണറായിയെ തടഞ്ഞ സംഭവം:രാജ്യസഭയില്‍ അടിയന്തര പ്രമേയ നോട്ടിസ്


കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലില്‍ പൊലിസ് തടഞ്ഞ നടപടി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ അടിയന്തര പ്രമേയ നോട്ടിസ്. സി.പി.എമ്മിന്റെ കെ.കെ രാഗേഷ് എം.പിയാണ് അടിയന്തര പ്രമേയത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കാനാണ് സാധ്യത. കഴിഞ്ഞയാഴ്ചയാണ് മലയാളി സംഘടനകളുടെ പരിപാടിയില്‍ പങ്കെടുക്കാനായി പിണറായി ഭോപ്പാലിലെത്തിയത്. എന്നാല്‍ ആര്‍.എസ്.എസ് ഭീഷണിയുണ്ടെന്ന് പറഞ്ഞ് മധ്യപ്രദേശ് പൊലിസ് പിണറായിയെ തടഞ്ഞു. തുടര്‍ന്ന് പിണറായി പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങി. സംഭവം ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു. സംഭവത്തില്‍ പിന്നീട് മധ്യപ്രദേശ് മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.




Sharing is Caring