പൊലീസ് പരിശോധനക്കായി അയച്ച മെമ്മറി കാർഡിൽ നിന്ന് നടിയുടെ ദൃശ്യങ്ങളടങ്ങുന്ന ആറു ക്ലിപ്പുകൾ ഫോറൻസിക് വിഭാഗം വീണ്ടെടുത്തു.എല്ലാം ഒരു മിനുട്ടിൽ താഴെ മാത്രം ദൈർഘ്യമുളളതാണ്.നടിയുടെ തേങ്ങൽ ക്ലിപ്പുകളിൽ വ്യക്തമായി കേൾക്കാം.തനിക്ക് തല കറങ്ങുന്നുവെന്നും നടി പറയുന്നുണ്ട്.
അതേസമയം നടിയുടെ വസ്ത്രത്തിൽ നിന്ന് ലഭിച്ച ശരീര സ്രവം പൾസർ സുനിയുടേതാണെന്ന് വ്യക്തമായി.ഡിഎൻഎ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.ഫോറൻസിക് പരിശോധനാഫലം അന്വേഷണ സംഘത്തിന് കൈമാറി.
കേസിനെ സംബന്ധിച്ച് നിർണായകമായ തെളിവുകളാണ് പൊലീസിന് ലഭിച്ചിട്ടുളളത്.ശാസ്ത്രീയ പരിശോധനഫലം പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ നൽകാൻ പര്യാപ്തമായ തെളിവാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.













