പി സി ജോര്‍ജിനെ കേരള കോണ്‍ഗ്രസ് സെക്യുലറില്‍ നിന്ന് പുറത്താക്കിയതായി പാര്‍ട്ടി നേതാവ് ടിഎസ് ജോണ്‍. പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായ പി സി ജോര്‍ജിന്റെ പ്രസ്താവനകളെ തുടര്‍ന്നാണ് നടപടിയെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ടി എസ് ജോണ്‍ വ്യക്തമാക്കി.കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയ പിസി ജോര്‍ജ് സെക്യുലര്‍ പാര്‍ട്ടിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്.













