അര്‍ധസേനയുടെ തലപ്പത്ത് ആദ്യമായി വനിതാ ഉദ്യോഗസ്ഥ


തമിഴ്നാട് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥ അര്‍ച്ചന രാമസുന്ദരത്തെ സശസ്ത്ര സീമാബല്‍ (എസ്എസ്ബി) ഡയറക്ടര്‍ ജനറലായി നിയമിച്ചു. ആദ്യമായാണ് ഒരു വനിത അര്‍ധസേനാവിഭാഗത്തിന്റെ തലപ്പത്തെത്തുന്നത്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു 1980 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ അര്‍ച്ചന. 2017 സെപ്തംബര്‍വരെ എസ്എസ്ബി ഡയറക്ടര്‍ ജനറല്‍ സ്ഥാനത്ത് തുടരാം. നേപ്പാള്‍, ഭൂട്ടാന്‍ അതിര്‍ത്തിയില്‍ വിന്യസിക്കപ്പെട്ടിട്ടുള്ള സേനയാണ് എസ്എസ്ബി.




Sharing is Caring