പി സി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി


പി സി ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി.
ജോര്‍ജിന്റെ ഭാഗം കൂടികേള്‍ക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ജോര്‍ജ് എം.എല്‍.എ സ്ഥാനം സ്വമേധയാ രാജിവെച്ചത് സ് പീക്കര്‍ പരിഗണിച്ചില്ലെന്നു കോടതി പറഞ്ഞു. ജോര്‍ജ് സമര്‍പ്പിച്ച ഹര്ജിയിലാണ് കോടതിവിധി.
തന്റെ രാജി സ്വീകരിക്കാതെ തോമസ് ഉണ്ണിയാടന്റെ പരാതിയില്‍ അയോഗ്യത കല്‍പിച്ച സ്പീക്കറുടെ നടപടി ചോദ്യം ചെയ്താണ് ജോര്‍ജ് ഹരജി നല്‍കിയത്.




Sharing is Caring