പി.വി അന്‍വര്‍ എം.എല്‍.എ.യുടെ പാര്‍ക്കിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ക്ലീന്‍ചിറ്റ്


കോഴിക്കോട്: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്കിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ക്ലീന്‍ചിറ്റ്. പാര്‍ക്കിന്റെ ന്യൂനതകള്‍ പരിഹരിച്ചതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോടതിയെ അറിയിച്ചു. പാര്‍ക്കിന്റെ അനുമതി റദ്ദാക്കിയതിനെതിരെ അന്‍വര്‍ നല്‍കിയ ഹരജിയിലാണ് നടപടി.


വ്യവസ്ഥകള്‍ പാലിച്ചിട്ടില്ലെന്നും ആദ്യ അനുമതിക്ക് മുമ്പ് സ്ഥലം സന്ദര്‍ശിച്ചിരുന്നില്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്‍പ് പാര്‍ക്കിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു.പാര്‍ക്കില്‍ മാലിന്യ നിര്‍മാര്‍ജനത്തിനു സൗകര്യം ഒരുക്കിയില്ലെന്നും മലീനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയിരുന്നു.




Sharing is Caring