ഒറ്റ വര്‍ഷം കൊണ്ട് വരുമാനത്തില്‍ 16,000 ഇരട്ടി വര്‍ധന ഉണ്ടായെന്ന വാര്‍ത്ത നല്‍കിയതിനെതിരെ ‘ദ വയര്‍’ ന്യൂസ് പോര്‍ട്ടലിനെതിരെ അമിത്ഷായുടെ മകന്‍ ജയ് ഷാ പരാതി നല്‍കി. 100 കോടി രൂപ ആവശ്യപ്പെട്ടാണ് ക്രിമിനല്‍ മാനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
വാര്‍ത്ത തങ്ങളുടെ സ്ഥാനങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് കേസ്. വാര്‍ത്ത തെറ്റിദ്ധാരണ പരത്തുന്നതും, അപവാദവും, ബാലിശവും അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്നും പരാതിയില്‍ പറയുന്നു.

വാര്‍ത്തയുടെ ലേഖകന്‍ രോഹിനി സിങ്, സ്ഥാപക എഡിറ്റര്‍മാരായ സിദ്ധാര്‍ഥ് വരദരാജന്‍, സിദ്ധാര്‍ഥ് ഭാട്യ, എം.കെ വേണു, മാനേജിങ് എഡിറ്റര്‍ മനോബിന ഗുപ്ത, പബ്ലിക് എഡിറ്റര്‍ പമീള ഫിലിപ്പോസ് എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
2014 ല്‍ ബി.ജെ.പി അധികാരത്തിലേറിയ ശേഷം അമിത്ഷായുടെ മകന്‍ ജയ് ഷായുടെ വരുമാനത്തില്‍ വന്‍ വര്‍ധന ഉണ്ടായെന്നാണ് ‘ദ വയര്‍’ വാര്‍ത്ത പുറത്തുവിട്ടത്.













