പി.ഡി.പി പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി


കോഴിക്കോട്: ബുധനാഴ്ച സംസ്ഥന വ്യാപകമായി പി.ഡി.പി പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.


ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും അന്നേ ദിനം എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അധികൃതര്‍ അറിയിച്ചു.


പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് മകന്റെ കല്യാണത്തില്‍ പങ്കെടുക്കാനായി ജാമ്യം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബുധനാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്.



Sharing is Caring