മലപ്പുറം: ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുണ്ടായ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി മത്സരിക്കും.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. ദേശീയ രാഷ്ട്രീയത്തില്‍ പോയാലും യു ഡി എഫ് സംവിധാനത്തിലുണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നാമനിര്‍ദേശ പത്രിക 20ന് സമര്‍പ്പിക്കും.













