കുണ്ടറ പീഡനക്കേസിലെ വീഴ്ച; സി.ഐയ്ക്ക് സസ്‌പെന്‍ഷന്‍


കുണ്ടറയില്‍ പത്തു വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കുണ്ടറ സി.ഐയെ സസ്‌പെന്റ് ചെയ്തു. പീഡനക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് സി.ഐ ആര്‍ സാബുവിനെ സസ്‌പെന്റ് ചെയ്തത്.


പെണ്‍കുട്ടി ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഗുഹ്യഭാഗത്തുള്‍പ്പെടെ 22 മുറിവുകളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതൊന്നും പരിഗണിക്കാതെ സാധാരണ കേസെന്ന മട്ടിലാണ് സി.ഐ അന്വേഷണം നടത്തിയത്.


2016 ഡിസംബര്‍ 15നായിരുന്നു പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു മാസമായിട്ടും പൊലിസ് ഇതുവരെ യാതൊരു നടപടിയും എടുത്തില്ലെന്നാണ് ആരോപണം. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പിതാവ് കുട്ടി മരിച്ച ദിവസം തന്നെ പൊലിസില്‍ പരാതി നല്‍കിയിരുന്നു.



Sharing is Caring