പി.എന്‍.ബി ബാങ്കിലെ ജീവനക്കാര്‍ക്ക്​ വിദേശത്തും അക്കൗണ്ടുകള്‍


ന്യൂഡല്‍ഹി: പഞ്ചാബ്​ നാഷണല്‍ ബാങ്കിലെ ജീവനക്കാര്‍ക്ക്​ വിദേശത്തും അക്കൗണ്ടുകള്‍. ബാങ്കിലെ തട്ടിപ്പ്​ സംബന്ധിച്ച്‌​ അന്വേഷണം നടത്തുന്ന സംഘമാണ്​ ഇക്കാര്യം കണ്ടെത്തിയത്​​. ഇവര്‍ വിദേശത്ത്​ നിരവധി സ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ട്​.


ബാങ്ക്​ തട്ടിപ്പില്‍ ഉള്‍പ്പെട്ടിരുന്ന ജീവനക്കാര്‍​ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്തുമെന്ന്​ പി.എന്‍.ബി വ്യക്​തമാക്കിയിട്ടുണ്ട്​. വിദേശത്ത്​ ഇവരുടെ സ്വത്തുക്കള്‍ ഉണ്ടെങ്കില്‍ ഇത്​ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്​ ബാങ്ക്​ അറിയിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട്​ ചില ജീവനക്കാര്‍ക്ക്​ പങ്കുണ്ടെന്ന്​ പി.എന്‍.ബി കണ്ടെത്തിയെന്നാണ്​ വിവരം​. കൂടുതല്‍ പേര്‍ പങ്കു​േണ്ടായെന്ന്​ അന്വേഷണം നടത്തുമെന്ന്​ അധികൃതര്‍ വ്യക്​തമാക്കി​.


വിദേശത്തുള്ള ജീവനക്കാരുടെ സ്വത്തുക്കള്‍ തിരിച്ചെത്തിക്കുന്നത്​ സംബന്ധിച്ച്‌​ പി.എന്‍.ബി നിയമോപദേശം തേടുമെന്നാണ്​ വിവരം. വിദേശത്തുള്ള ജീവനക്കാരുടെ സ്വത്ത്​ തിരിച്ചെത്തിക്കുന്നതില്‍ ഇ.ഡിക്കും സി.ബി.​െഎക്കും ഇടപെടുന്നതിന്​



Sharing is Caring