ചാമ്ബ്യന്‍സ് ട്രോഫി ഗ്രൂപ് ബിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്താന് വിജയിക്കാന്‍ 220 റണ്‍സ്. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയെ ഉജ്ജ്വല ബൗളിങ്ങിലൂടെ പാകിസ്താന് 50 ഒാവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സിലൊതുക്കുകയായിരുന്നു. മൂന്നു വിക്കറ്റ് പിഴുത ഹസന് അലി, രണ്ടു വിക്കറ്റ് വീതമെടുത്ത ജുനൈദ് ഖാന്, ഇമാദ് വസീം, ഒരു വിക്കറ്റ് നേടിയ മുഹമ്മദ് ഹഫീസ് എന്നിവരാണ് പാക് ബൗളര്‍മാരില്‍ തിളങ്ങിയത്.
75 റണ്‍സുമായി പുറത്താവാതെ നിന്ന ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ 200 കടത്തിയത്. 104 പന്തില്‍ മൂന്നു സിക്സും ഒരു ബൗണ്ടറിയും പായിച്ച മില്ലര്‍ക്ക് മികച്ച കൂട്ടുനല്‍കാന്‍ ആര്‍ക്കുമായില്ല. ഹാഷിം അംല (16), ക്വിന്റണ്‍ ഡികോക് (33), ക്യാപ്റ്റന്‍ അബ്രഹാം ഡിവില്ലിയേഴ്സ് (പൂജ്യം), ഫാഫ് ഡ്യൂപ്ലെസി (26), ജെ.പി. ഡ്യൂമിനി (എട്ട്), വെയ്ന്‍ പാര്‍നല്‍ (പൂജ്യം), ക്രിസ് മോറിസ് (28), കാഗിസോ റബാദ (26) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോര്‍. ആറിന് 118 എന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയെ മോറിസിനെയും റബാദയെയും കൂട്ടുപിടിച്ച് മില്ലര്‍ കരകയറ്റുകയായിരുന്നു.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഫോമിലുള്ള അംലയും ഡികോക്കും സൂക്ഷ്മതയോടെയാണ് തുടങ്ങിയത്. പാക് ഇടങ്കയ്യന്‍ ന്യൂബാള്‍ ബൗളര്‍മാരായ ആമിറും ജുനൈദും കൃത്യതയോടെ പന്തെറിഞ്ഞതോടെ ഇരുവര്‍ക്കും വേഗത്തില്‍ സ്കോര്‍ ചെയ്യാനായില്ല. ഒമ്ബതാം ഒാവറില്‍ സ്കോര്‍ 40ലെത്തിയപ്പോള്‍ അംലയും 14ാം ഒാവറില്‍ 60ലെത്തിനില്ക്കെ ഡികോക്കും പുറത്തായി. പേസര്‍മാര്‍ വരിഞ്ഞുമുറുക്കിയശേഷം സ്പിന്നര്‍മാരാണ് രണ്ടു പേരെയും പുറത്താക്കിയത്.
20 പന്തില്‍ രണ്ടു ബൗണ്ടറി പായിച്ച അംലയെ ഇമാദ് വസീമും 49 പന്തില്‍ രണ്ടു ഫോറടിച്ച ഡികോക്കിനെ ഹഫീസും വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. നേരിട്ട ആദ്യ പന്തില്‍ നായകന് ഡിവില്ലിയേഴ്സ് മടങ്ങിയതാണ് ദക്ഷിണാഫ്രിക്കയെ തളര്‍ത്തിയത്. വസീമിെന്റ പന്തില്‍ ഹഫീസിന് പിടികൊടുത്തായിരുന്നു മടക്കം. ആദ്യ മൂന്നു വിക്കറ്റും സ്പിന്നര്‍മാര്‍ നേടിയപ്പോള്‍ പിന്നീട് രംഗം പേസര്‍ ഹസന് അലി ഏറ്റെടുത്തു. സ്കോര്‍ 90ല്‍ എത്തിയപ്പോള്‍ ഡുപ്ലെസി, അലിയുടെ പന്ത് വിക്കറ്റിലേക്ക് വലിച്ചിടുകയായിരുന്നു. സ്കോര്‍ 118ല്‍ എത്തിയപ്പോള്‍ അലി എതിരാളികള്‍ക്ക് ഇരട്ട പ്രഹരമേല്പിച്ചു. ജെ.പി. ഡ്യൂമിനിയും വെയ്ന്‍ പാര്‍നലും അടുത്തടുത്ത പന്തുകളില്‍ പുറത്ത്. ഡ്യൂമിനിയെ ബാബര്‍ അസാമിെന്റ കൈകളിലെത്തിച്ച അലി പാര്നലിെന്റ കുറ്റി പിഴുതു. ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മില്ലറും മോറിസുമാണ് ദക്ഷിണാഫ്രിക്കയെ തരക്കേടില്ലാത്ത സ്കോറിലേക്ക് നയിച്ചത്.













