സിപിഎം പ്രകടനം: കുമരകത്തേക്ക് പോയ എല്‍കെ അദ്വാനി പോലീസ് സ്‌റ്റേഷനില്‍ കുടുങ്ങി


സീതാറാം യെച്ചൂരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയതിനെത്തുടര്‍ന്ന് കുമരകത്തേക്ക് പോയ ബിജിപി നേതാവ് എല്‍കെ അദ്വാനി പോലീസ് സ്‌റ്റേഷനില്‍ കുടുങ്ങി.
സുരക്ഷയെക്കരുതി എസ്പിജി നിര്‍ദേശ പ്രകാരമാണ് അദ്വാനിയെ 10 മിനിട്ട് നേരത്തേക്ക് ആലപ്പുഴ കുത്തിയതോട് പോലീസ് സ്‌റ്റേഷനിലെത്തിച്ചത്.
എറണാകുളത്ത് നിന്ന് റോഡ് മാര്‍ഗം കുമരകത്തേക്ക് യാത്ര ചെയ്യുകയായിരുന്നു അദ്വാനി. ഇതിനിടെ സിപിഎം പ്രകടനം വന്നതിനാല്‍ അദ്ദേഹത്തെ പോലീസ് സ്‌റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. ഇവിടെ 10 മിനിട്ടോളം അദ്ദേഹം കാത്തിരുന്നു. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്നും എസ്പിജി നിര്‍ദേശ പ്രകാരമാണ് പോലീസ് പ്രവര്‍ത്തിച്ചതെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.




Sharing is Caring