പാ​കി​സ്​​താ​ന്​ 220 റ​ണ്‍​സ്​ ​ല​ക്ഷ്യം


ചാ​മ്ബ്യ​ന്‍​സ്​ ട്രോ​ഫി ഗ്രൂ​പ്​ ബി​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ പാ​കി​സ്​​താ​ന്​ വി​ജ​യി​ക്കാ​ന്‍ 220 റ​ണ്‍​സ്. ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ഉ​ജ്ജ്വ​ല ബൗ​ളി​ങ്ങി​ലൂ​ടെ പാ​കി​സ്​​താ​ന്‍ 50 ഒാ​വ​റി​ല്‍ എ​ട്ടു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ല്‍ 219 റ​ണ്‍​സി​ലൊ​തു​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നു വി​ക്ക​റ്റ്​ പി​ഴു​ത ഹ​സ​ന്‍ അ​ലി, ര​ണ്ടു വി​ക്ക​റ്റ്​ വീ​ത​മെ​ടു​ത്ത ജു​നൈ​ദ്​ ഖാ​ന്‍, ഇ​മാ​ദ്​ വ​സീം, ഒ​രു വി​ക്ക​റ്റ്​ നേ​ടി​യ മു​ഹ​മ്മ​ദ്​ ഹ​ഫീ​സ്​ എ​ന്നി​വ​രാ​ണ്​ പാ​ക്​ ബൗ​ള​ര്‍​മാ​രി​ല്‍ തി​ള​ങ്ങി​യ​ത്.
75 റ​ണ്‍​സു​മാ​യി പു​റ​ത്താ​വാ​തെ നി​ന്ന ഡേ​വി​ഡ്​ മി​ല്ല​റാ​ണ്​ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ സ്​​കോ​ര്‍ 200 ക​ട​ത്തി​യ​ത്. 104 പ​ന്തി​ല്‍ മൂ​ന്നു സി​ക്​​സും ഒ​രു ബൗ​ണ്ട​റി​യും പാ​യി​ച്ച മി​ല്ല​ര്‍​ക്ക്​ മി​ക​ച്ച കൂ​ട്ടു​ന​ല്‍​കാ​ന്‍ ആ​ര്‍​ക്കു​മാ​യി​ല്ല. ഹാ​ഷിം അം​ല (16), ക്വി​ന്‍​റ​ണ്‍ ഡി​കോ​ക്​ (33), ക്യാ​പ്​​റ്റ​ന്‍ അ​ബ്ര​ഹാം ഡി​വി​ല്ലി​യേ​ഴ്​​സ്​ (പൂ​ജ്യം), ഫാ​ഫ്​ ഡ്യൂ​പ്ലെ​സി (26), ജെ.​പി. ഡ്യൂ​മി​നി (എ​ട്ട്), വെ​യ്​​ന്‍ പാ​ര്‍​ന​ല്‍ (പൂ​ജ്യം), ക്രി​സ്​ മോ​റി​സ്​ (28), കാ​ഗി​സോ റ​ബാ​ദ (26) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു​ള്ള​വ​രു​ടെ സ്​​കോ​ര്‍. ആ​റി​ന്​ 118 എ​ന്ന നി​ല​യി​ല്‍ ത​ക​ര്‍​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ മോ​റി​സി​നെ​യും റ​ബാ​ദ​യെ​യും കൂ​ട്ടു​പി​ടി​ച്ച്‌​ മി​ല്ല​ര്‍ ക​ര​ക​യ​റ്റു​ക​യാ​യി​രു​ന്നു.
ടോ​സ്​ നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ബാ​റ്റി​ങ്​ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഫോ​മി​ലു​ള്ള അം​ല​യും ഡി​കോ​ക്കും സൂ​ക്ഷ്​​മ​ത​യോ​ടെ​യാ​ണ്​ തു​ട​ങ്ങി​യ​ത്. പാ​ക്​ ഇ​ട​ങ്ക​യ്യ​ന്‍ ന്യൂ​​ബാ​ള്‍ ബൗ​ള​ര്‍​മാ​രാ​യ ആ​മി​റും ജു​നൈ​ദും കൃ​ത്യ​ത​യോ​ടെ പ​ന്തെ​റി​ഞ്ഞ​തോ​ടെ ഇ​രു​വ​ര്‍​ക്കും വേ​ഗ​ത്തി​ല്‍ സ്​​കോ​ര്‍ ചെ​യ്യാ​നാ​യി​ല്ല. ഒ​മ്ബ​താം ഒാ​വ​റി​ല്‍ സ്​​കോ​ര്‍ 40ലെ​ത്തി​യ​പ്പോ​ള്‍ അം​ല​യും 14ാം ഒാ​വ​റി​ല്‍ 60ലെ​ത്തി​നി​ല്‍​ക്കെ ഡി​കോ​ക്കും പു​റ​ത്താ​യി. പേ​സ​ര്‍​മാ​ര്‍ വ​രി​ഞ്ഞു​മു​റു​ക്കി​യ​ശേ​ഷം സ്​​പി​ന്ന​ര്‍​മാ​രാ​ണ്​ ര​ണ്ടു പേ​രെ​യും പു​റ​ത്താ​ക്കി​യ​ത്.
20 പ​ന്തി​ല്‍ ര​ണ്ടു ബൗ​ണ്ട​റി പാ​യി​ച്ച അം​ല​യെ ഇ​മാ​ദ്​ വ​സീ​മും 49 പ​ന്തി​ല്‍ ര​ണ്ടു ഫോ​റ​ടി​ച്ച ഡി​കോ​ക്കി​നെ ഹ​ഫീ​സും വി​ക്ക​റ്റി​ന്​ മു​ന്നി​ല്‍ കു​ടു​ക്കു​ക​യാ​യി​രു​ന്നു. നേ​രി​ട്ട ആ​ദ്യ പ​ന്തി​ല്‍ നാ​യ​ക​ന്‍ ഡി​വി​ല്ലി​യേ​ഴ്​​സ്​ മ​ട​ങ്ങി​യ​താ​ണ്​ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ത​ള​ര്‍​ത്തി​യ​ത്. വ​സീ​മി​​െന്‍റ പ​ന്തി​ല്‍ ഹ​ഫീ​സി​ന്​ പി​ടി​കൊ​ടു​ത്താ​യി​രു​ന്നു മ​ട​ക്കം. ആ​ദ്യ മൂ​ന്നു വി​ക്ക​റ്റും സ്​​പി​ന്ന​ര്‍​മാ​ര്‍ നേ​ടി​യ​പ്പോ​ള്‍ പി​ന്നീ​ട്​ രം​ഗം പേ​സ​ര്‍ ഹ​സ​ന്‍ അ​ലി ഏ​റ്റെ​ടു​ത്തു. സ്​​കോ​ര്‍ 90ല്‍ ​എ​ത്തി​യ​പ്പോ​ള്‍ ഡു​പ്ലെ​സി, അ​ലി​യു​ടെ പ​ന്ത്​ വി​ക്ക​റ്റി​ലേ​ക്ക്​ വ​ലി​ച്ചി​ടു​ക​യാ​യി​രു​ന്നു. സ്കോ​ര്‍ 118ല്‍ ​എ​ത്തി​യ​പ്പോ​ള്‍ അ​ലി എ​തി​രാ​ളി​ക​ള്‍​ക്ക്​ ഇ​ര​ട്ട പ്ര​ഹ​ര​മേ​ല്‍​പി​ച്ചു. ജെ.​പി. ഡ്യൂ​മി​നി​യും വെ​യ്​​ന്‍ പാ​ര്‍​ന​ലും അ​ടു​ത്ത​ടു​ത്ത പ​ന്തു​ക​ളി​ല്‍ പു​റ​ത്ത്. ഡ്യൂ​മി​നി​യെ ബാ​ബ​ര്‍ അ​സാ​മി​​െന്‍റ കൈ​ക​ളി​ലെ​ത്തി​ച്ച അ​ലി പാ​ര്‍​ന​ലി​​െന്‍റ കു​റ്റി പി​ഴു​തു. ഏ​ഴാം വി​ക്ക​റ്റി​ല്‍ ഒ​ത്തു​ചേ​ര്‍​ന്ന മി​ല്ല​റും മോ​റി​സു​മാ​ണ്​ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ത​ര​ക്കേ​ടി​ല്ലാ​ത്ത സ്​​കോ​റി​ലേ​ക്ക്​ ന​യി​ച്ച​ത്.




Sharing is Caring