പാലക്കാട് വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍


പാലക്കാട് വൃദ്ധ ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടായിക്കടുത്ത് തോലന്നൂരിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.


പൂളക്കപ്പറമ്പില്‍ സ്വാമിനാഥനും (72) ഭാര്യ പ്രേമകുമാരി (65)യുമാണ് മരിച്ചത്. സ്വാമിനാഥനെ കഴുത്തറുത്തും പ്രേമകുമാരിയെ ശ്വാസം മുട്ടിച്ചുമാണ് കൊന്നതെന്ന് പൊലിസ് പറഞ്ഞു.


ആയുധമുപയോഗിച്ച് കൊലപ്പെടുത്തിയ നിലയിലാണ് സ്വാമിനാഥന്റെ മൃതദേഹം കണ്ടെത്തിയത്. വധഭീഷണിയുണ്ടായിരുന്നതായി സ്വാമിനാഥന്‍ പരാതിപ്പെട്ടതായി പൊലിസ് പറഞ്ഞു.



Sharing is Caring