വേങ്ങര അങ്കച്ചൂടിലേക്ക്..


വേങ്ങര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 11ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഒക്ടോബര്‍ 15നാണ് വോട്ടെണ്ണല്‍. വെള്ളിയാഴ്ച വിജ്ഞാപനമിറങ്ങും.


ലോക്‌സഭയിലേക്കു മത്സരിക്കാന്‍ വേണ്ടി പി.കെ കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെയാണ് വേങ്ങര ഉപതെരഞ്ഞെടുപ്പിലേക്കു നീങ്ങിയത്.


ഗുരുദാസ്പുര്‍ ലോക്‌സഭാ മണ്ഡലത്തിലേക്കും 11ന് ഉപതെരഞ്ഞെടുപ്പ് നടക്കും.

ഈ മാസം 22നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. 27നാണ് പിന്‍വലിക്കാനുള്ള അവസാന തിയ്യതി.



Sharing is Caring